വാർത്താ അവതാരക ആത്മഹത്യ ചെയ്തു

തെലുങ്ക് വാർത്താ ചാനൽ അവതാരക കെട്ടിടത്തിൽ ചാടി ആത്മഹത്യ ചെയ്തു. വി 6 ചാനൽ അവതാരക രാധിക റെഡ്ഢി (36)യാണ് താമസിക്കുന്ന കെട്ടിടത്തിൻറെ അഞ്ചാം നിലിയൽ നിന്ന് ചാടി ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ച് നാളുകളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തിയ രാധിക കെട്ടിടത്തിന് മുകളിലേക്ക് പോയി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം ഒരു ഫ്‌ളാറ്റിലായിരുന്നു രാധിക കഴിഞ്ഞിരുന്നത്.
രാധികയുടെ ആത്മഹത്യ കുറിപ്പ് അവരുടെ ബാഗിൽ നിന്നും പൊലീസ് കണ്ടെടുത്തു. വിഷാദരോഗം മൂലം സ്വയം ജീവനൊടുക്കുകയാണ്. തൻറെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല. തൻറെ ബുദ്ധിയാണ് തൻറെ ശത്രു എന്നും ആത്മഹത്യാക്കുറിപ്പിൽ രാധിക എഴുതിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here