ടിയാന്‍ഗോങ് 1 ഭൂമിയില്‍ പതിച്ചു

Tiangong 1 Satellite Could Crash on Earth Any Day

നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ ഭൂമിയിൽ പതിച്ചു. 2011 സെ​പ്റ്റം​ബ​ർ 29-നു ​വി​ക്ഷേ​പി​ച്ച​താ​ണു ടി​യാ​ൻഗോം​ഗ് അ​ഥ​വാ സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അ​ന്ന് എ​ട്ട​ര ട​ൺ ഭാ​ര​വും 10.5 മീ​റ്റ​ർ നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഭാ​രം ഏ​ഴു ട​ണ്ണാണ്. 2016 മാ​ർ​ച്ചി​ലാ​ണ് ഈ ​നി​ല​യം നി​യ​ന്ത്ര​ണം വി​ട്ട് സ​ഞ്ചാ​രം തു​ട​ങ്ങി​യ​ത്.തിങ്കളാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെ ശാന്തസമുദ്രത്തിന് മുകളിലൂടെ ബഹിരാകാശനിലയം ഭൂമിയിലേക്ക് പ്രവേശിക്കുകയും കത്തിതീരുകയും ചെയ്തുവെന്നാണ് ബഹിരാകാശനിരീക്ഷകര്‍ പറയുന്നത്.

2011-ലാണ് ചൈന ടിയാന്‍ഗോങ്ങ് എന്ന് പേരുള്ള ബഹിരാകാശനിലയം വിക്ഷേപിച്ചത്. ചൈനീസ് ബഹിരാകാശയാത്രികാര്‍ക്ക് താമസിക്കാനും നിരീക്ഷണപരീക്ഷണങ്ങള്‍ നടത്താനുമുള്ള ഇടമായാണ് ടിയാന്‍ഗോങ്ങിലൂടെ ചൈന ലക്ഷ്യമിട്ടത്.

ടിയാന്‍ഗോങ് ഒന്നിന്റെ പരാജയത്തെ തുടര്‍ന്ന് ടിയാന്‍ഗോംഗ് 2 എന്ന പേരില്‍ മറ്റൊരു ബഹിരാകാശനിലയം ചൈന വിക്ഷേപിച്ചിരുന്നു. ഇത് പ്രവർത്തിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top