വയറുവേദനയുമായി സമീപിച്ച 52കാരിയുടെ വയറ്റില്‍ 15വര്‍ഷം പഴക്കമുള്ള ഭ്രൂണം

സഹിക്കാനാകാത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 15വര്‍ഷം പഴക്കമുള്ള ഭ്രൂണം. നാഗ്പൂര്‍ സ്വദേശിയായ 52കാരിയുടെ വയറ്റില്‍ നിന്നാണ് നാലുമാസം വളര്‍ച്ചയെത്തിയ ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവിനെ കണ്ടെത്തിയത്. 15 വർഷം മുമ്പ് ഗർഭഛിദ്രം നടത്തിയപ്പോൾ എടുത്തുകളയാതിരുന്ന കുഞ്ഞിന്റെ മൃതദേഹമായിരുന്നു ഇത്. മൃതദേഹം ഉറച്ച് കല്ലുപോലെയായിരുന്നു. സ്റ്റോണ്‍ ബേബി എന്ന പ്രതിഭാസമാണിത്. ഗര്‍ഭപാത്രത്തിന് പുറത്ത് ഉണ്ടാകുന്ന കുട്ടികളാണിവ. സ്റ്റോണ്‍ ബേബി കാലക്രമേണ ശരീരത്തിന്റെ ഭാഗമായി മാറും. ഇതിന് ചുറ്റും അമ്മയുടെ ശരീരത്തില്‍നിന്നുള്ള ലവണാംശങ്ങള്‍ അടിഞ്ഞുകൂടി അണുബാധയ്‌ക്കെതിരെ കവചം തീര്‍ക്കുകയും ചെയ്യും. ഇത്തരത്തിലൊരു സംഭവം എവിടെയും നടന്നതായി അറിഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here