മിച്ചഭൂമി വിവാദം; വയനാട് സിപിഐ ജില്ലാ സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തും

Vijayan Cherukara CPI

വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ജില്ലയിലെ സിപിഐ സെക്രട്ടറി വിജയന്‍ ചെറുകരയെ മാറ്റിനിര്‍ത്താന്‍ തീരുമാനമായി. ഭൂമി തട്ടിപ്പ് വിവാദത്തില്‍ വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയുടെ പേരില്‍ വിവാദമുയര്‍ന്നതിന്റെ പിന്നാലെയാണ് സിപിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് വിജയന്‍ ചെറുകരയെ മാറ്റി നിര്‍ത്താന്‍ തീരുമാനമായത്. ഈ സാഹചര്യത്തില്‍ കെ. രാജന്‍ എംഎല്‍എ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top