ആമസോൺ ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ

amazon

ആമസോൺ ഇന്ത്യയിൽ കൂട്ടപിരിച്ചുവിടൽ. റിക്രൂട്ട്‌മെന്റ് ടീമിലെ 60ഓളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ഒരാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കൂടുതൽപേരെ പുറത്താക്കാൻ കമ്പനി തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. വാർഷിക അപ്രൈസൽ നൽകിയ ചില ജീവനക്കാരോട് ലീവിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടകാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top