Advertisement

ദളിത് പ്രതിഷേധം ആളികത്തുന്നു; മരണം 10 ആയി

April 3, 2018
1 minute Read
Dalit Protest

പട്ടികജാതി- വര്‍ഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീം കോടതിയുടെ ഇടപെടലിനെതിരെ ദളിത് സംഘടനകള്‍ നടത്തുന്ന പ്രതിഷേധം കൂടുതല്‍ ആളികത്തുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ മരിച്ചവരുടെ എണ്ണം 10 ആയി. കോടതി നടപടിയില്‍ ഇടപെടാതിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയും ദളിത് സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ദളിതര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല എന്നതിന്റെ ഉദാഹരണമാണ് സുപ്രീം കോടതി പട്ടികജാതി- വര്‍ഗ വിഭാഗത്തിനെയിരെയുള്ള പീഡനനിയമം ലഘൂകരിക്കുന്നതിലൂടെ പുറത്തുവരുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഭാരത് ബന്ദ് സംഘർഷത്തെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ ഏറ്റവും അധികം പേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മീററ്റിലും നിരോധനാജ്ഞ തുടരും. ഇവിടങ്ങളെ ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top