സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

students cbse

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്ന സിബിഎസ്ഇ കണക്ക് പരീക്ഷ വീണ്ടും നടത്തില്ല. സിബിഎസ്ഇ തന്നയൊണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ വിശകലനം ചെയ്ത ശേഷമാണ് പരീക്ഷ വീണ്ടും നടത്തേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സിബിഎസ്ഇ എത്തിയത്. ചില സംസ്ഥാനങ്ങളില്‍ മാത്രം പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചതില്‍ നേരത്തേ തന്നെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top