ജഡ്ജി ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി സൂചന

ജഡ്ജി ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുഗന്ദിവാറിന്‍റെ ബന്ധു ഡോ. മകരന്ദ് വ്യവഹാരെ ഇടപെട്ടതായി വിവരം. കാരവൻ മാസികയാണ് ഈ വിവരം പുറത്ത് വിട്ടത്. നാഗ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോ. എന്‍.കെ തുംറാമാണ് ലോയയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്തത്. മഹാരാഷ്ട്രാ മെഡിക്കല്‍ കൗണ്‍സില്‍ അംഗവും മഹാരാഷ്ട്രാ ധനകാര്യ മന്ത്രിയുടെ അടുത്ത ബന്ധുവുമായ ഡോ. മകരന്ദ് വ്യവഹാരെയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നതെന്നാണ് മാസിക പറയുന്നത്. ലോയയുടെ തലയ്ക്ക് പിന്നില്‍ ഒരു മുറിവുണ്ടായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ വെളിപ്പെടുത്തിയതായും, എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ലെന്നാണ് മാസികയില്‍ ഉള്ളത്. താന്‍ പറയുന്നത് മാത്രം എഴുതിയാല്‍ മതിയെന്നാണ് ആശുപത്രി ജീവനക്കാരോട് ഇദ്ദേഹം പറഞ്ഞത്. നാഗ്പുർ മെഡിക്കൽ കോളജിലെ നിലവിലുള്ളതും വിരമിച്ചതുമായ 14 ജീവനക്കാരിൽനിന്നുള്ള വിവരങ്ങൾ വച്ചാണ് മാസിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here