കൊച്ചി മെട്രോ; ഒരു ദിവസം കുറഞ്ഞ നിരക്കിൽ എത്ര തവണവേണമെങ്കിലും യാത്ര ചെയ്യാൻ കാർഡ് അവതരിപ്പിക്കുന്നു

മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെഎംആർഎൽ. ടൂറിസ്റ്റുകൾക്കു കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ് തീരുമാനം. കാർഡ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാനാകും. ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാർഡുകൾ ലഭ്യമാക്കും.
റുപേയുമായി സഹകരിച്ചാണ് ഡിസ്‌കൗണ്ട് നിരക്കിൽ യാത്ര ചെയ്യാനുള്ള കാർഡുകൾ കെഎംആർഎൽ പുറത്തിറക്കുക. ആർബിഐ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇത്തരത്തിലുള്ള കാർഡുകൾ പുറത്തിറക്കാൻ സാധിക്കുകയുള്ളു.
ഡിസ്‌കൗണ്ട് കാർഡുകൾക്കു പുറമെ സ്ഥിരം യാത്രക്കാർക്കായി സീസൺ ടിക്കറ്റ് സംവിധാനം കൊണ്ടുവരാനും മെട്രോ ആലോചിക്കുന്നുണ്ട്. ഇപ്പോൾ നിലവിലുള്ള കൊച്ചി1 കാർഡുകളിൽ തന്നെ ഈ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here