വയനാട് മിച്ചഭൂമി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു

വയനാട്ടിലെ സർക്കാർ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റുന്നതിന് നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിനു മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. ഭൂമിക്കു കൈക്കൂലിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് ഒന്നും മറക്കാനില്ല. അഴിമതി സർക്കാർ വച്ചുപൊറുപ്പിക്കില്ല. സർക്കാർ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. അതേസമയം, സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബോധപൂർവം ഉണ്ടാക്കിയ വാർത്തയാണിത്. കാശ് വാങ്ങിയെന്നു ദൃശ്യങ്ങളിൽ കണ്ട ഡെപ്യുട്ടി കളക്ടറെ സസ്പെൻഡ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here