മദ്യപിച്ച് നടി അക്ഷരയെ അക്രമിച്ച നടൻ അറസ്റ്റിൽ

arrest

മദ്യപിച്ച് നടി അക്ഷര സിംഗിനെ മർദ്ദിച്ച ഭോജ്പൂരി നടൻ പവൻ സിംഗ് അറസ്റ്റിൽ. ഒരു സ്വകാര്യ റിസോർട്ടിൽവെച്ചായിരുന്നു സംഭവം. മദ്യപിച്ച് മോശമായി പെരുമാറിയ പവനെ അക്ഷര തന്റെ മുറിയിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

പവൻ അക്ഷരയെ മർദ്ദിക്കന്നതിന് ഹോട്ടൽ ജീവനക്കാർ ദൃക്‌സാക്ഷികളാണ്. കൈകൾക്ക് സാരമായി പരിക്കേറ്റ അക്ഷരയെ റിസോർട്ടിലെ ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിൽവാസ എന്ന സിനിമയിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഇരുവരും.

പവൻ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മുടക്കുകയാണെന്ന് അക്ഷര നേരത്തേ പരസ്യമായി ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top