സല്‍മാന്‍ ഖാന്‍ ജയിലില്‍; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനായ സല്‍മാന്‍ ഖാന്‍ ജയിലില്‍. കേസില്‍ 5 വര്‍ഷം തടവുശിക്ഷ ലഭിച്ച സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍. അതേസമയം, സല്‍മാന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ഇരുപതു വർഷത്തോളം പഴക്കമുള്ള കേസിൽ സൽമാൻ ഖാൻ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൽ​​​മാ​​​ൻ ഖാ​​​നെ കൂ​​​ടാ​​​തെ കേസിലെ മറ്റ് പ്രതികളായ സെ​​​യി​​​ഫ് അ​​​ലി ഖാ​​​ൻ, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top