മൂന്ന് പതിറ്റാണ്ടിന് ശേഷം സൗദി അറേബ്യയില്‍ വീണ്ടും സിനിമ തിയേറ്റര്‍ തുറക്കും

മൂന്ന് പതിറ്റാണ്ടിന് ശേഷം സൗദിയില്‍ വീണ്ടും സിനിമ തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ വീണ്ടും സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും. ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ തുറക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. 18 ന് റിയാദിൽ ബ്ലാക് പാന്ഥർ എന്ന ഹോളിവുഡ് ആക്ഷൻ ത്രില്ലർ പ്രദർശിപ്പിച്ചുകൊണ്ട് സിനിമ കാഴ്ചകളിലേക്ക് സൗദി പ്രവേശിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here