കൊല്ലം അജിത് അന്തരിച്ചു

ajith kollam

നടന്‍ കൊല്ലം അജിത് അന്തരിച്ചു. 56വയസ്സായിരുന്നു.  ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ 3.40ഓടെ  എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 500ഓളം ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ സംവിധാന സഹായിയായി എത്തി അഭിനേതാവായ ആളാണ് അജിത്. പത്മരാജന്‍ സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് ആയിരുന്നു ആദ്യ ചിത്രം. വില്ലന്‍ വേഷങ്ങളായിരുന്നു അധികവും.   ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറി. ഇന്ന് മൃതദേഹം രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകും.  സംസ്‌കാര സമയം പിന്നീട് തീരുമാനിക്കും. പ്രമീളയാണ് ഭാര്യ. ശ്രീക്കുട്ടി,ശ്രീഹരി എന്നിവര്‍ മക്കളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top