5,62,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് അധികൃതര്‍

Facebook 1

ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5,62,455 ഇന്ത്യക്കാരുടെ രേഖകള്‍ കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്നു ഫേസ്ബുക്ക് അധികൃതര്‍ സമ്മതിച്ചു. വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ചു ഐടി മന്ത്രാലയം തേടിയ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു ഫേസ്‍ബുക്ക്. 335 ഇന്ത്യക്കാർ അലക്സാണ്ടര്‍ കോഗൻ വികസിപ്പിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന അപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തു. ഇതിലൂടെയാണ്  കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ശേഖരിച്ചതെന്നും ഫേസ്ബുക് വിശദമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top