Advertisement

കോടതിയുമായി ഏറ്റുമുട്ടലിനില്ല; മുഖ്യമന്ത്രി

April 5, 2018
Google News 0 minutes Read

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സുപ്രീം കോടതിയുമായി ഒരു ഏറ്റുമുട്ടലിന് സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി പഠിച്ച് തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍കണ്ടുകൊണ്ട് മാത്രമാണ് ഇത്തരത്തിലൊരു ബില്ലിന് സര്‍ക്കാര്‍ രൂപരേഖ നല്‍കിയത്. നിയമസഭയില്‍ ആലോചിച്ച് പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here