Advertisement

സെയിഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്

April 5, 2018
Google News 0 minutes Read
saif ali khan

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ രാജസ്ഥാനിലെത്തിയ നടന്‍ സെയ്ഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. വിധി പ്രസ്താവം ഇന്നായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരുന്നു. സെയ്ഫ് അലിഖാനെ കണ്ടയുടന്‍ മാധ്യമസംഘം അദ്ദേഹത്തേയും കാറിനേയും വളഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറിനകത്ത് കയറിയ സെയ്ഫ് അലിഖാനേയും കൊണ്ട് കാറ് വേഗം സ്റ്റാര്‍ട്ട് ചെയ്ത് പോകാത്തതിനെ തുടര്‍ന്നാണ്  സെയ്ഫ് ചൂടായത്. ഗ്ലാസ് താഴ്ത്തി വേഗം വണ്ടിയെടുത്തില്ലെങ്കില്‍ ചെകിടത്ത് കിട്ടുമെന്നാണ് സെയ്ഫ് പറയുന്നത്. കേസില്‍ സല്‍മാന്‍ ഖാന്‍ ഒഴികെ ബാക്കിയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here