സൽമാൻ ഖാൻ കുറ്റക്കാരൻ

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരൻ. മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സെയ്ഫ് അലിഖാൻ, തബു, നീലം, സൊനാലി ബിന്ദ്ര എന്നിവരെയാണ് വെറുതെവിട്ടത്.
ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്ദേവ് കുമാർ ഖാത്രിയാണു വിധി പ്രഖ്യാപിക്കുന്നത്. മാർച്ച് 28നു കേസിന്റെ വിചാരണാനടപടികൾ പൂർത്തിയായിരുന്നു.
1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സൽമാൻ ജോധ്പുരിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here