കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ നിയമനം; 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സുപ്രീം കോടതി

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചട്ടവിരുദ്ധ നിയമനം നല്‍കല്‍ വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സുപ്രീം കോടതി വിധി. വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി തള്ളി. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ചട്ടവിരുദ്ധ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. 180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീംകോടതി. സുപ്രീം കോടതിയുടെ വിധി സര്‍ക്കാരിന് അനുസരിക്കേണ്ടി വരുമെന്നതിനാല്‍ വിദ്യാര്‍ത്ഥികളെ മാനേജുമെന്റ് പുറത്താക്കേണ്ടി വരും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നീറ്റ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഈ വിദ്യാർഥികൾ ഒരു വർഷം പഠനം പൂർത്തിയാക്കിയെന്നും കുട്ടികളുടെ ദുരിതം പരിഹരിക്കുന്നതിനാണ് നിയമ നിർമാണം നടത്തുന്നതെന്നുമയിരുന്നു സർക്കാരിന്‍റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here