അമ്മ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; തെങ്ങിന്‍ മുകളില്‍ കയറി യുവാവ് നാടിനെ വിറപ്പിച്ചു

അമ്മ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് നാടിനെ വിറപ്പിച്ചു. ഇടുക്കി മൂലമറ്റത്താണ് സംഭവം. രഘു എന്ന മുപ്പത്തിയഞ്ചുകാരനാണ് വിവാഹം കഴിക്കാന്‍ സമ്മതിക്കാത്ത അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് തെങ്ങിന്‍ മുകളില്‍ കയറിയത്. നാട്ടുകാരും സൃഹത്തുക്കളും ഇയാളെ നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ താഴെ ഇറങ്ങിയില്ല. വിവാഹം കഴിപ്പിച്ചു തന്നാല്‍ ഇറങ്ങാമെന്നാണ് യുവാവ് പറഞ്ഞത്. താഴെ എത്തിയവരെ തെങ്ങില്‍ നിന്നും തേങ്ങ പറച്ച് യുവാവ് എറിഞ്ഞു. തുടര്‍ന്ന് അവിടെയെത്തിയ ഫയര്‍ഫോഴ്സാണ് ഇയാളെ താഴെ ഇറക്കിയത്.
താഴെ രഘുവിനായി നാട്ടുകാര്‍ വലവിരിച്ചു. വലയില്‍ കുടുങ്ങിയ ഇയാളെ കാഞ്ഞാര്‍ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞു മാതാവുമായി പതിവായി വഴക്കിടുമായിരുന്നു. രഘുവിന്റെ അച്ഛന്‍ നേരത്തേ മരണപ്പെട്ടതാണ്. വിവാഹ കാര്യം പറഞ്ഞ് അമ്മയെ കഴിഞ്ഞ ദിവസം ഇയാള്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here