മെഡിക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കിയതിനെ വിമര്‍ശിച്ച് എ.കെ. ആന്റണി രംഗത്ത്

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനത്തെ നിയമവിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച മെഡിക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കിയതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.കെ. ആന്റണി വിമര്‍ശിച്ചു. നിയമസഭയില്‍ ഇത്തരത്തിലൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തിയാണ് ചെയ്തതെന്ന് പറഞ്ഞാലും അത് അംഗീകരിക്കാന്‍ പറ്റില്ല. വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മറ്റ് വഴികള്‍ തേടേണ്ടതായിരുന്നു. പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top