സല്‍മാന്റെ ജാമ്യത്തിനെതിരെ ബിഷ്‌ണോയ് സമുദായത്തിന്റെ അപ്പീല്‍

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിൽ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം അനുവദിച്ച ജോധ്പൂർ സെഷൻസ് കോടതിയുടെ വിധിക്കെതിരേ ബിഷ്ണോയ് സമുദായം അപ്പീൽ നൽകി. ഈ സാഹചര്യത്തിൽ മേയ് ഏഴിന് കോടതിയിൽ വീണ്ടും ഹാജരാവാൻ സൽമാന് നോട്ടീസ് അയച്ചു. 1998 ഒക്ടോബറിൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസിൽ സൽമാൻ ഖാന് കോടതി അഞ്ച് വർഷം തടവ് വിധിച്ചിരുന്നു. പ്രസ്തുത കേസില്‍ ഇന്നാണ് സല്‍മാന്‍ ഖാന് ജാമ്യം നല്‍കുന്നതായി കോടതി വിധിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here