കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

commonwealth games india wins 3rd gold

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം. 77 കിലോഗ്രാം ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗമാണ് ഇന്ത്യയ്ക്കായി മൂന്നാം സ്വർണം നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവർ ( 312 കിലോ ) വെള്ളിയും ആസ്‌ട്രേലിയയുടെ ഫ്രാൻകോയിൽ എട്ടോൻഡി (305 കിലോ ) വെങ്കലവും നേടി.

ഇതുവരെ 3 സ്വർണ്ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയാണ് ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് മത്സരങ്ങൾ നടക്കുന്നത്.
71 രാജ്യങ്ങളിൽ നിന്നുള്ള 6,600 കായികതാരങ്ങൾ 19 ഇനങ്ങളിലായി പങ്കെടുക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top