കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സൽമാൻ ഖാനെ ശിക്ഷിച്ച കോടതി ജഡ്ജിയെ സ്ഥലം മാറ്റി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാനെ ശിക്ഷിച്ച വിചാരണ കോടതി ജഡ്ജിയെ സ്ഥലം മാറ്റി. ഇന്ന് സൽമാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗാണിക്കുന്ന ജോധ്പൂർ സെഷൻസ് കോടതി ജഡ്ജിയെയും സ്ഥലം മാറ്റി.
കേസിലെ മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സെയ്ഫ് അലിഖാൻ, തബു, നീലം, സൊനാലി ബിന്ദ്ര എന്നിവരെയാണ് വെറുതെവിട്ടത്.മാർച്ച് 28നു
കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായിരുന്നു.
1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സൽമാൻ ജോധ്പുരിലെത്തിയത്.
salman khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here