പ്രത്യേക ‘മമത’ ഫലം കണ്ടു; കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ലിംഗായത്ത്

കര്‍ണാടകത്തില്‍ ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ഫലം കണ്ടു. ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ലിംഗായത്ത് വിഭാഗത്തിലെ 30 പ്രമുഖ ഗുരുക്കന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക മതമായി തങ്ങളെ കോണ്‍ഗ്രസ് ഭരണകൂടം അംഗീകരിച്ചതിനാലാണ് തങ്ങള്‍ അവരെ പിന്തുണക്കുന്നതെന്ന് ലിംഗായത്ത് ഗുരുക്കന്‍മാര്‍ പ്രതികരിച്ചു. ഇതോടെ ബിജെപി പ്രതിരോധത്തിലായി.
സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനത്തോളം വരുന്നവരാണ് ലിംഗായത്ത് സമൂഹം. ബിജെപിയുടെ വോട്ട് ബാങ്ക് കൂടിയായിരുന്നു ലിംഗായത്തുകള്‍. നിലവിലെ 224 അംഗ നിയമസഭയില്‍ തന്നെ വീരശൈവ ലിംഗായത്ത് വിഭാഗത്തില്‍പെട്ടവര്‍ 52 പേരാണ്. നൂറോളം മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കാന്‍ കഴിവുള്ള ലിംഗായത്തുകളുടെ ജനസംഖ്യ ഒന്നരകോടിയോളമുണ്ട് കര്‍ണാടകത്തില്‍. അതിനാല്‍ തന്നെ, ലിംഗായത്തുകളെ തഴഞ്ഞ് തിരഞ്ഞെടുപ്പ് വിജയം നേടുകയെന്നത് മുഖ്യധാര പാര്‍ട്ടികള്‍ക്ക് സാധ്യമല്ല. ഇവരുടെ പിന്തുണ ലഭിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടുത്തോളം വലിയ കാര്യമാണ്. എന്നാല്‍, ബിജെപിക്ക് ഇത് ഓര്‍ക്കാപുറത്തുള്ള തിരിച്ചടിയായി പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here