Advertisement

സൽമാൻ ഖാന് ജാമ്യം

April 7, 2018
Google News 1 minute Read
salman khan gets bail in black buck poaching case

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ജാമ്യം. ജോധ്പൂർ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വൈകീട്ട് 7 മണിയോടുകൂടി സൽമാൻ ഖാൻ ജാമ്യത്തിലിറങ്ങും.

ഇന്ന് കേസിൽ സൽമാൻ ഖാനെ ശിക്ഷിച്ച വിചാരണ കോടതി ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു. സൽമാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജോധ്പൂർ സെഷൻസ് ജഡ്ജിയെയും സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.

1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പു​​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.

salman khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here