Advertisement

ഒടുവില്‍ അവര്‍ എയര്‍ടെലിനെയും ട്രോളി; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ട്രോള്‍ വീഡിയോ കാണാം…

April 7, 2018
1 minute Read

കഴിഞ്ഞ മൂന്ന് ദിവസമായി എയര്‍ടെലിന്റെ തീം മ്യൂസിക്ക് കേട്ടാണ് സോഷ്യല്‍ മീഡിയ ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ആര്‍. റഹ്മാന്‍ തയ്യാറാക്കിയ ‘എയര്‍ടെല്‍ സോങ്’ ഇന്ന് ട്രോള്‍ ഗ്രൂപ്പുകളുടെ ഇഷ്ടവിഭവമായി മാറി കഴിഞ്ഞു. റഹ്മാന്‍ തയ്യാറാക്കിയ സോങിന് ട്രോളുകള്‍ കൊണ്ട് ദൃശ്യഭാഷ്യം നല്‍കിയിരിക്കുന്ന വീഡിയോ ഇതിനോടകം സൂപ്പര്‍ഹിറ്റായി. എന്നാല്‍, ചിലര്‍ ട്രോള്‍ കണ്ട് ചിരിക്കുമ്പോഴും കുട്ടിക്കാലത്ത് പലപ്പോഴും കേട്ട ഈ സോങിന്റെ ഉറവിടം എന്താണെന്ന് ആലോചിച്ച് തല പുകക്കുകയാണ്. സാക്ഷാല്‍, എ.ആര്‍. റഹ്മാന്‍ എയര്‍ടെലിന് വേണ്ടി തയ്യാറാക്കിയ സോങാണ് ഇൗ ട്രോളിന്റെ ഉറവിടം.

ഇതാ, നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ട്രോളും, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അതിന്റെ യത്ഥാര്‍ഥ വീഡിയോയും ഇവിടെ കാണാം…

-കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ട്രോള്‍ ഇതാണ്…

-എയര്‍ടെലിനു വേണ്ടി എ.ആര്‍. റഹ്മാന്‍ തയ്യാറാക്കിയ സോങ്‌

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top