സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; കുട്ടികളടക്കം 70 മരണം

attack syria

സിറിയയിൽ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് വൈറ്റ് ഹെൽമറ്റ് എന്ന സന്നദ്ധ സംഘടന അറിയിച്ചു.

ക്ലോറിൻ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെൽമറ്റ് തലവൻ അൽ സലേഹ് പറഞ്ഞു.

അതേസമയം, രാസപ്രയോഗം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാസായുധ പ്രയോഗം നടന്നുവെന്ന ആരോപണം സിറിയൻ സർക്കാരും നിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top