കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴിലെത്തി. വനിതകളുടെ ടേബില്‍ ടെന്നീസ് ഗ്രൂപ്പ് ഇനത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. മാണിക്യ ബത്രാ, മൗമാ ദാസ്, മധുരികാ പട്‌നര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീമിനാണ് സ്വര്‍ണനേട്ടം. ഫൈനലില്‍ സിങ്കപൂരിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. ഏഴ് സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയടക്കം ആകെ 12 മെഡലുകള്‍ നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ 4-ാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top