ട്രംപ് ടവറിലെ തീപിടുത്തത്തില്‍ ഒരു മരണം

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​മാ​യ ട്രം​പ് ട​വ​റി​ലുണ്ടായ തീ​പി​ടി​ത്തത്തിൽ ഒരാൾ മരിച്ചു. അ​ഗ്നി​ശ​മ​നസേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം ആറു പേ​ർ​ക്ക് പ​രു​ക്കേ​റ്റു. ട്രംപ്​ ടവറിലെ താമസക്കാരനായ റ്റോഡ് ബ്രാസ്നർ എന്ന 67കാരനാണ്​ മരിച്ചത്​. ബോധമില്ലാതെ കിടന്നിരുന്ന ഇയാളെ അഗ്നിശമനസേനാംഗങ്ങള്‍ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് കെ​ട്ടി​ട​ത്തി​ന്‍റെ 50-ാം നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top