Advertisement

മകളെ വിറ്റ് സമ്പാദിക്ക്; മാധ്യമപ്രവര്‍ത്തകനെ ആക്ഷേപിച്ച് കപില്‍ ശര്‍മ്മ

April 8, 2018
Google News 0 minutes Read
kapil sharma

മാധ്യമപ്രവര്‍ത്തകനെ തെറിവിളിച്ച് നടന്‍ കപില്‍ ശര്‍മ്മ. സ്പോട്ബോയ് എന്ന വെബ്സൈറ്റിന്റെ എഡിറ്റര്‍ വിക്ക് ലല്‍വാനിയെയാണ് കപില്‍ ശര്‍മ്മ അധിക്ഷേപിച്ചത്. കപിലിന് എതിരായ വാര്‍ത്തകള്‍ വെബ്സൈറ്റില്‍ വന്നെന്ന് ആരോപിച്ചാണ് എഡിറ്ററെ തെറിവിളച്ചത്. തന്റെ മകള്‍ പോലും എന്നകൂടെ കിടക്ക പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ട്. പണത്തിനാണോ ഈ പട്ടിയെ പോലെ എഴുതുന്നത്. പണം വേണമെങ്കില്‍ എന്റെടുത്ത് വന്നാല്‍ മതി. അല്ലാതെ പട്ടിയെ പോലെ ഇങ്ങനെ എഴുതുകയല്ല വേണ്ടതെന്നും കപില്‍ പറയുന്നു. മകളെ വിറ്റ് പണം ഉണ്ടാക്ക് എന്നും പറയുന്നു. 15മിനിട്ട് ദൈര്‍ഘ്യം ഉള്ള ഫോണ്‍ സംഭാഷണം സ്പോര്‍ട്ബോയി തന്നെ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. വിക്കിയ്ക്ക് എതിരായ നിരവധി ട്വീറ്റുകള്‍ കപില്‍ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇതെല്ലാം നീക്കം ചെയ്യുകയായിരുന്നു. ആദ്യം കപിലാണ് സംസാരിച്ചതെങ്കിലും പിന്നീട് സഹോദരനാണെന്ന് പറഞ്ഞ് എത്തുന്ന ഒരാളാണ് സംസാരിക്കുന്നത്.

ഓഡിയോ കേള്‍ക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here