ബിജെപിയുമായി ഒരു കൂട്ടിനുമില്ല; സഖ്യ സാധ്യതകള്‍ തള്ളി വീണ്ടും ശിവസേന

പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി യാതൊരു കൂട്ടുക്കെട്ടിനും തയ്യാറല്ലെന്ന് ശിവസേന ആവര്‍ത്തിച്ചു. എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് നേരത്തേ തന്നെ ശിവസേന തുറന്നടിച്ചിരുന്നു. ശിവസേന എന്‍ഡിഎ സഖ്യത്തില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതേ തുടര്‍ന്നാണ് തങ്ങളുടെ നയത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് ശിവസേന നേതൃത്വം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപിയെ പിന്തുണക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
ബിജെപിക്കൊപ്പം ചേരേണ്ടെന്ന നയം തുടരുമെന്നും ജനുവരിയിൽ നടത്തിയ പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് സുഭാഷ് ദേശായ് വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മറ്റു പാർട്ടികളെ ഉപയോഗപ്പെടുത്തി ആവശ്യം കഴിഞ്ഞ് അവരെ വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്. ഇതു രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വ്യക്തമായതാണെന്നും ദേശായ് കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here