ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യം; ടിഡിപി എംപിമാര്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്‍പില്‍ ധര്‍ണ നടത്തി

ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാർ ധർണ നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു എംപിമാരുടെ പ്രതിഷേധം. സംഭവങ്ങളെ തുടർന്ന് എംപിമാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുഗ്ലക്ക് റോഡിലെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. എംപിമാർക്കെതിരേ കേസെടുത്തിട്ടില്ല. നേരത്തെ പാര്‍ലമെന്‍റിനു മുന്‍പിലും ടിഡിപി എംപിമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here