യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി യുവതിയുടെ ആത്മഹത്യാശ്രമം

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്‍പില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനും കൂട്ടാളികള്‍ക്കുമെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. യുവതിക്കൊപ്പം കുടുംബവും ആത്മഹത്യാശ്രമം നടത്തി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നും ഒരു വര്‍ഷത്തോളമായി കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഒരു വര്‍ഷത്തോളമായി പരാതിയുമായി ഞാന്‍ നടക്കുന്നു. ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പറഞ്ഞു.

യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം പോലീസ് തടയുകയും ഇവരെ  ഗൗതം പാലി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് യുവതി വീണ്ടും ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top