വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഹിമാചൽ പ്രദേശിൽ 60 വിദ്യാർഥികളുമായി സഞ്ചരിക്കുകയായിരുന്ന സ്കൂൾ ബസ് കൊക്കയിലേക്കു മറിഞ്ഞു. പഞ്ചാബുമായി അതിരിടുന്ന നുർപുർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. 4 വിദ്യാർഥികൾ അപകടത്തിൽ മരിച്ചതായി സംശയിക്കുന്നു. വളരെ ആഴമുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞിരിക്കുന്നത്. പോലീസും ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതേവരെ ആളപായം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Himachal Pradesh: At least 4 students killed, 25 injured when their school bus fell into a deep gorge in Kangra’s Nurpur. NDRF team at the spot. Rescue operation underway. More details awaited. pic.twitter.com/U5hkigwQ3Q
— ANI (@ANI) April 9, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here