ചികിത്സ ചിലവ് വിവാദം; മന്ത്രി ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ചിലവ് സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തുവെന്നാരോപിച്ചായിരുന്നു ഹര്‍ജി. ബിജെപി നേതാവ് എം മുരളീധരന്‍ എംപിയായിരുന്നു ഹര്‍ജിക്കാരന്‍. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് മന്ത്രി ചികിത്സാചെലവ് കൈപറ്റിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top