ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

couple found dead in house at tvm

തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫുഡ് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ മോഹനൻ, ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. അംബികയുടെ മൃതദേഹം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലും മോഹനൻറേത് ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

വൈകുന്നേരം അഞ്ചു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. രാവിലെ മുതൽ ഇരുവരേയും കാണാനില്ലായിരുന്നു. വിവരം തിരക്കാൻ മകൾ ഫോൺവിളിച്ചപ്പോൾ എടുത്തില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് വട്ടിയൂർകാവ് പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top