കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡത്തില്‍ ഇളവ് വരുത്തുന്നു

കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി. പതിനഞ്ചു മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ അഗ്നി സുരക്ഷാ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി. വന്‍കിട കെട്ടിടങ്ങളുടെ കാര്യത്തില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കിയതായി ഉടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും തച്ചങ്കരി വ്യക്തമാക്കി. അരൂരില്‍ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പുതിയ തീരുമാനത്തെ കുറിച്ച് ഫയര്‍ഫോഴ്‌സ് മേധാവി അറിയിച്ചത്.

പുതിയ ഭേദഗതി പ്രകാരം 15 മീറ്റര്‍ വരെ ഉയരവും പതിനായിരം ചതുരശ്ര അടി വരെ വിസ്തീര്‍ണവുമുള്ള കെട്ടിടങ്ങള്‍ക്ക് ഇനി ഫയര്‍ എന്‍ഒസി ആവശ്യമില്ല. ഇതിനു മുകളില്‍ ഉയരമുള്ള ഇടത്തരം, വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നതിന് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെട്ടിടം ഉടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇതില്‍ പിന്നീട് ക്രമക്കേട് കണ്ടെത്തിയാല്‍ ചതുരശ്ര അടി നിരക്കില്‍ പിഴ ചുമത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top