വിനീഷിന്റെ മൊഴി തെറ്റ്; പ്രതി ശ്രീജിത്ത് തന്നെയാണെന്ന് പോലീസ്

വരാപ്പുഴയില്‍ വീട് കയറി മര്‍ദ്ദനം നടത്തിയതില്‍ മനംനൊന്ത് വയോധികന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട ശ്രീജിത്ത് തന്നെയാണ് പ്രതിയെന്ന് പോലീസിന്റെ മൊഴിപകര്‍പ്പ്. വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴി കള്ളമാണെന്ന് പോലീസ് പറഞ്ഞു. ശ്രീജിത്ത് പ്രതിയല്ലെന്നും, പോലീസ് ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു വാസുദേവന്റെ മകന്‍ വിനീഷ് ഇന്ന് വൈകീട്ട് മാധ്യമങ്ങള്‍ക്ക് മൊഴി നല്‍കിയത്. അതിനു പിന്നാലെയാണ് വിനീഷിനെ തള്ളി പോലീസ് തന്നെ രംഗത്തെത്തിയത്. പോലീസ് സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന്റെ മുന്‍പില്‍ നിന്ന് തന്നെ തന്റെ അച്ഛനെ വീട് കയറി മര്‍ദ്ദിച്ചവരില്‍ ശ്രീജിത്തും സഹോദരനുമുണ്ടെന്ന് വിനീഷ് മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here