പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സമ്പൂർണ നിരോധനം

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സമ്പൂർണ നിരോധനം. വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പരസ്യം പാടില്ലെന്ന് വാർത്താ വിനിമയ മന്ത്രി ഡോ. അബ്ദുൽ മുനീം അൽ ഹസനി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

25/84ാം നമ്പർ പ്രസ് ആൻറ് പബ്ലിക്കേഷൻ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിൽ പെടുന്ന 36ാം അനുച്ഛേദത്തിൻറെ ഭേദഗതിയായാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. എല്ലാത്തരം മാധ്യമങ്ങളിലും പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തേയുള്ള ഉത്തരവ്. പുകയില ഉപയോഗം കുറക്കുന്നതിനായുള്ള സർക്കാരിൻറെ ശ്രമങ്ങളുടെ ഭാഗമായാണ് പുകയില ഉൽപന്നങ്ങൾ സമ്പൂർണമായി നിയമം മൂലം നിരോധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top