പെൺകുട്ടിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം

acid attack

പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. ഡൽഹിയിലെ ജഹാൻഗിർപുരിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്.

സുഹൃത്തുമൊന്നിച്ച് ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങി വരുന്നതിനിടെയാണ് സംഭവം. പുറകെ നിന്ന് പെൺകുട്ടിയുടെ പേര് വിളിച്ച പ്രതി പെൺകുട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആസിഡ് ഒഴിക്കുകയായിരുന്നു. കൈയിലും നെഞ്ചിലുമായി ആസിഡ് വീഴുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്ത് അലറിക്കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി.

ബാബു ജഗ്ജീവൻ റാം ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top