ഫേസ്ബുക്ക് വിവര ചോർച്ച; മാപ്പ് പറഞ്ഞ് സുക്കർബർഗ്

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് അപേക്ഷിച്ചു. ഫേസ്ബുക്ക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് അൽപം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പുനൽകി.
ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കാൻ കഴിയാതിരുന്നത് തൻറെ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും സെനറ്റിൻറെ നീതിന്യായവാണിജ്യ, ശാസ്ത്ര, ഗതാഗത സംയുക്ത സമിതിക്കു മുൻപാകെ സുക്കർബർഗ് കുറ്റസമ്മതം നടത്തി. സമിതിക്കു മുമ്പാകെ സമര്പ്പിച്ച ഏഴുപേജുള്ള സാക്ഷ്യപത്രത്തിലാണ് ഫേസ്ബുക്ക് മേധാവിയുടെ വിശദീകരണം. സെനറ്റ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here