സൈബർ കുറ്റകൃത്യം തടയാൻ ഇന്ത്യയും സൗദിയും ധാരണയിലേക്ക്

three year imprisonment for abusing women online

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയും സൗദിയും സഹകരിക്കും. ഈ മേഖല ശക്തമാക്കാനുള്ള ധാരണപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി. കരാർ ഒപ്പുവെക്കുന്നതോടെ കുറ്റവാളികളെ ഇരു രാജ്യങ്ങളും കൈമാറും. നേരത്തേ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ തലസ്ഥാനത്തെ കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് സഹകരണത്തിന് തീരുമാനിച്ചത്.

സൈബർ ലോകത്തിന്റെ വികാസത്തിനനുസരിച്ച് ഈ രംഗത്തെ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നുണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top