അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ പരാതിയില്‍ ഇന്നലെ രാത്രി അറസ്റ്റിലായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. കര്‍ശന ഉപാധികളോടെയാണ് ഷാജന് ജാമ്യം അനുവദിച്ചിരിക്കുന്നത്. (shajan scaria got bail in cyber crime case)
മറുനാടന്‍ മലയാളി ചാനല്‍ വഴി നല്‍കിയ വാര്‍ത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. BNS ലെ മൂന്ന് വകുപ്ലുകളും IT ആക്ടകിലെ ഒരു വകുപ്പും KP ആക്റ്റ്‌റിലെ ഒരു വകുപ്പും ചുമത്തി ആണ് ഷാജനെ അറസ്റ്റ് ചെയ്തിരുന്നത്.
ഇന്നലെ രാത്രിയോടെ തിരുവനന്തപുരം സൈബര്‍ പോലീസ് ആണ് ഷാജന്‍ സ്‌കറിയയെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. വൈദ്യ പരിശോധനക്ക് ശേഷം വഞ്ചിയൂര്‍ മജിസ്ട്രെറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. രണ്ട് ആള്‍ ജാമ്യത്തോടെയും കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേ സമയം അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്നും രാഷ്ട്രീയ പകപോക്കല്‍ എന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.
Story Highlights : shajan scaria got bail in cyber crime case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here