അന്ന് ആ ജയിൽ ഉദ്ഘാടനം ചെയ്തു; ഇന്ന് അതേ ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു
ഉദ്ഘാടനം നിർവ്വഹിച്ച അതേ ജയിലിൽ ശിക്ഷ അനുഭവിക്കുക…സിനിമയിലോ കഥകളിലോ ഒന്നുമല്ല മുൻ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ഡാ സിൽവയുടെ ജീവിതത്തിലാണ് ഇങ്ങനെ നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഭൂമിയിടപാടിൽ കോഴ കൈപറ്റിയെന്ന കേസിൽ ലൂയിസിനെ ബ്രസീലിയൻ കോടതി 12 വർഷത്തെ തടവിന് വിധിക്കുന്നത്. വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന ലൂയിസിന്റെ മോഹത്തിനാണ് ഇതോടെ തിരശ്ശീല വീണത്.
അങ്ങനെ അദ്ദേഹം ഉദ്ഘാടനം ചെയ്ത അതേ ജയിലിൽ തന്നെ അദ്ദേഹത്തിന് ശിക്ഷയും അനുഭവിക്കേണ്ടി വന്നിരിക്കുകയാണ്. 2007 ലാണ് അന്നത്തെ ബ്രസീലിയൻ പ്രഡിഡന്റായിരുന്ന ലൂയിസ് ജയിൽ ഉദ്ഘാടനം ചെയ്യുന്നത്. 2003 മുതൽ 2011 വരെ ബ്രസീലിലെ പ്രസിഡന്റായിരുന്നു ലൂയിസ്.
അലങ്കരിച്ചിരുന്ന പദവി നോക്കാതെ നേരിന്റെ പക്ഷത്ത് നിന്ന് വിധി പുറഞ്ഞ കോടതിക്ക് നിരവധി പ്രശംസ ലഭിച്ചു.
ശിക്ഷ മറ്റ് തടവുകാരെ പോലെ തന്നെയാണെങ്കിലും താമസിക്കുന്ന ജയിൽ മുറിക്ക് മറ്റ് തടവുപുള്ളികളുടേത് അപേക്ഷിച്ച് കുറച്ചു മാറ്റങ്ങളുണ്ട്. മറ്റ് തടവുപുള്ളികളുടെ ജയിൽമുറിയുടെ വലിപ്പം 97 ചതുരശ്ര അടിയാണെങ്കിൽ ലൂയിസിന്റേത് 161 ചതുരശ്ര അടിയാണ്.
മറ്റ് സെല്ലുകളിൽ നിന്നും അൽപ്പം മാറിയാണ് ഈ സെല്ല് സ്ഥിതി ചെയ്യുന്നത്. മറ്റ് തടവുപുള്ളികളുടെ സെല്ലുകൾ ഒന്നാം നിലയിലാണ്. ലൂയിസിന്റെ സെല്ല് നാലാം നിലയിലാണ്. ഈ നിലയിൽ വേറെ തടവുപുള്ളികളോ സെല്ലോ ഇല്ല. സെല്ലിൽ കിടക്കയും, ഡ്രെസിങ് റൂമും, ബാത്രൂമും ഉണ്ട്. ടിവിയും സെല്ലിൽ ഉണ്ട്.
Once Inaugurated The Jail Now An Inmate There
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here