Advertisement

നീതിയുടെ വെളിച്ചം; ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകൾ പുറത്തേക്ക്

8 hours ago
Google News 1 minute Read

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി . ഒൻപത് ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്.

മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്.

ഇതിനിടെ അതിനിടെ പൊലീസ് മുന്നിൽ ആൾക്കൂട്ട വിചാരണ നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ പരാതി നൽകി. ജ്യോതി ശർമ ഉൾപ്പെടെയുള്ളവർ കയ്യേറ്റം ചെയ്തെന്നും തെറ്റായ മൊഴി നഷകാൻ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതി. പൊലീസിനെ സമീപിച്ച യുവതികൾക്ക് സിപിഐ സംരക്ഷണമൊരുക്കി.

Story Highlights : Kerala Nuns released from jail Chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here