Advertisement

‘കേന്ദ്രത്തിനും ഛത്തീസ്ഗഢ് സർക്കാറിനും നന്ദി; മിഷനറി പ്രവർത്തനം തുടരും’; CBCI

9 hours ago
Google News 1 minute Read

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ സ്വാ​ഗതം ചെയ്യുന്നതായി സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു. ജാമ്യം നിരാശയിലായ ക്രിസ്ത്യൻ സമൂഹത്തിന് ആശ്വാസമായി എന്നും കേന്ദ്രത്തിനും ഛത്തീസ്ഗഢ് സർക്കാറിനും നന്ദി എന്നും ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു.

ക്രിസ്ത്യൻ സമൂഹത്തിന് നേരെ ഉണ്ടാക്കുന്ന ആക്രമണങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. കേസ് റദ്ദാക്കാൻ നിയമ നടപടി സ്വീകരിക്കും. ബജ്റംഗ്ദൾ സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്തവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിബിസിഐ വ്യക്തമാമക്കി. സംഭവത്തിൽ സിബിസിഐ പരാതി നൽകും.

Read Also: മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം; ജാമ്യത്തിൽ 3 സാധാരണ ഉപാധികൾ മാത്രം

പ്രധാനമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്ന് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അറിയിച്ചു. മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെടുത്തും. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും മിഷനറി പ്രവർത്തനം തുടരുമെന്ന് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ആരാണ് ഇടപ്പെട്ടത് എന്ന് തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും രാഷ്ട്രീയ പാർട്ടികളുടെ അവകാശവാദത്തെ പറ്റി തങ്ങൾ ഒന്നും പ്രതികരിക്കുന്നില്ലെന്നും സിബിസിഐ പറഞ്ഞു.

ഒമ്പത് ദിവസമായി ജലിയിൽ കഴിഞ്ഞ മലയാളി കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവർക്ക് ബിലാസ്പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights : CBCI welcomes nuns’ bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here