Advertisement

ഇന്ധന വില വർധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് കേന്ദ്രം

April 12, 2018
0 minutes Read
oil price

രാജ്യത്തെ ഇന്ധനവില പരിധികൾ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കരുതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചതായി റിപ്പോർട്ട്.

എണ്ണവില വർധിപ്പിക്കാനുള്ള അവകാശം പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നും കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു.

ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനികളുടെ ഓഹരി മൂല്യം ഏഴ് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യൻ ഓയിലിന്റെ ഓഹരി മൂല്യത്തിൽ ആറ് ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top