ഫ്ളവേഴ്സ് : ടെലിവിഷന്‍ കാഴ്ചയുടെ ജനകീയവത്കരണം

ഉന്മേഷ് ശിവരാമന്
മലയാളത്തില്‍ സ്വകാര്യ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്.ഇന്ത്യയ്ക്ക് അകത്തു നിന്നു പോലുമായിരുന്നില്ല സംപ്രേഷണത്തുടക്കം.വാടകയ്ക്ക് എടുത്ത ട്രാന്സ്പോണ്ടറുമായി മൂന്നുമണിക്കൂര്‍ മാത്രം മലയാളം പരിപാടികള്‍; അതായിരുന്നു തുടക്കം.വളരെ വേഗമാണ് ടെലിവിഷന്‍ മലയാളിയുടെ കാഴ്ചാശീലങ്ങളെ ക്രമപ്പെടുത്തിയത്. തിയേറ്ററിന്റെ പൊതുവിടങ്ങള്‍ സിനിമയെ പുരുഷ കേന്ദ്രീകൃതമായി നിലനിര്‍ത്തിയ കാലത്താണ് ടെലിവിഷന്‍ സ്ത്രീയിടമായി പരിണമിച്ചത്.
സാധാരണക്കാര്‍ താരങ്ങളാകുന്നു
സ്വാതന്ത്ര്യാനന്തര കാലത്തെ ദേശീയതാബോധത്തെ നിര്‍മ്മിക്കുന്നതില്‍ ദൂരദര്ശന് വലിയ പങ്കുവഹിച്ചിട്ടുണ്ട്.’രാമായണം’,’മഹാഭാരതം’ എന്നീ പരമ്പരകള്‍ എങ്ങനെയാണ് ദേശീയതയെ പാകപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുമുണ്ട്. ഏറെക്കാലം ഇത്തരം ദേശീയതാ ബോധമായിരുന്നു ദേശീയടെലിവിഷന് കാഴ്ചകളെ ക്രമപ്പെടുത്തിയത്. ശേഷം, സീരിയല്‍ വസന്തമായിരുന്നു. മലയാളത്തിലും ഇതിന് തുടര്‍ച്ചകളുണ്ടായി.അതിനുശേഷം സിനിമയിലെ താരങ്ങള്‍ ടെലിവിഷനിലെയും താരങ്ങളാകുന്ന കാലമായിരുന്നു. എന്നാല്‍,ഈ താരസങ്കല്‍പ്പത്തെ പൊളിച്ചെഴുതിയാണ് ഫ്ളവേഴ്സ് ചുവടുറപ്പിക്കുന്നത്. ‘കോമഡി ഉത്സവം’ എന്ന ഒരൊറ്റ പരിപാടി മതി ഈമാറ്റം അനുഭവിച്ചറിയാന്‍ .
വൈവിധ്യം മുഖമുദ്ര
‘ഉപ്പും മുളകും’, കോമഡി സൂപ്പര്‍നൈറ്റ്’കട്ടുറുമ്പ്,’ടമാര്‍പഠാര്‍’ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫ്ളവേഴ്സിന്റെ ജനകീയതയ്ക്ക് അടിത്തറപാകുന്നത്.സംപ്രേഷണം ആരംഭിച്ച് മൂന്നുവര്‍ഷത്തിനുള്ളിലാണ് ഫ്ളവേഴ്സ് മലയാളിയുടെ കാഴ്ചാശീലങ്ങളെ മാറ്റി പ്രതിഷ്ഠിച്ചത് എന്നത് പ്രതീക്ഷകള്‍ക്ക് വര്‍ണ്ണവൈവിധ്യം പകരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here