കോട്ടയം കുഞ്ഞച്ചന്‍ വരുമോ, ഇല്ലയോ…!! വരുമെന്ന് വിജയ് ബാബു

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനെതിരെ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചെന്നാണ് വിജയ് ബാബു വ്യക്തമാക്കിയത്.
ആടു ടുവിന്റെ 100 ദിനാഘോഷചടങ്ങിലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത്. എന്നാല്‍ ഈ സിനിമയുടെ പഴയ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെ ഇത് അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നമസ്കാരം ….
‘കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു…?
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ ‘കോട്ടയം കുഞ്ഞച്ചൻ 2’ എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക… ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും ?
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ….?
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here